DIGITAL LESSON PLAN-3
DIGITAL LESSON PLAN -3
Name of teacher trainee :
Sona t. Varghese
Name of school :
Unit :പ്രകാശത്തിന്റെ
അപവർത്തനം
Topic : അപവർത്തനം
Subject :ഊർജതതന്ത്രം
Standard :9th
Date :22-6-2017
Time :45minutes
CURRICULAR OBJECTIVES
പ്രകാശത്തിന്റെ അപവർത്തനത്തെ കുറിച്ച് നിരീക്ഷണം, വിശകലനം എന്നിവയിലൂടെ മനസിലാകുന്നു.
CONTENT ANALYSIS
Terms:
അപവർത്തനം, പ്രകാശികസാന്ദ്രത, പതനരശ്മി, അപവർത്തനരശ്മി, പതനകോൺ, അപവർത്തനകോൺ,പൂർണാന്തരപ്രതിപതനം.
Facts:
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ പ്രകാശവേഗം കുറവും കുറഞ്ഞതിൽ പ്രകാശവേഗം കൂടുതലും ആണ്.
Concepts:
1.പ്രകാശം ഒരു സുതാര്യമാധ്യമത്തിൽ നിന്നും പ്രകാശികസാന്ദ്രത വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക് ചരിഞ്ഞു പതിക്കുമ്പോൾ അതിന്റെ പാതക്ക് വ്യതിയാനം സംഭവിക്കുന്നു ഇതാണ് അപവർത്തനം.
2.പ്രകാശം ഒരു മാധ്യമത്തിലൂടെ കടന്നുപോകുമ്പോൾ ആ മാധ്യമo അതിൻറെ വേഗത്തെ എത്രത്തോളം സ്വാധിനിക്കുന്നു എന്നതിനെ കാണിക്കുന്ന അളവാണ് പ്രകാശികസാന്ദ്രത.
3.പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽനിന്നും കുറഞ്ഞ മാധ്യമത്തിലേക് ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ പതനകോണിൽ പ്രകാശരശ്മി പ്രവേശിക്കുമ്പോൾ ആ രശ്മി അപവർത്തനത്തിന് വിധേയമാകാതെ അതേ മാധ്യമത്തിലേക്കു പ്രതിപാദിക്കുന്നതാണ് പൂർണാന്തരപ്രതിപതനം.
Process skills:
നിരീക്ഷണം, വിശകലനം.
Process:
വീഡിയോ പ്രദര്ശനത്തിലൂടെ പ്രകാശത്തിന്റെ അപവർത്തനത്തെ കുറിച്ച് മനസിലാക്കുന്നു.
Learning outcome:
1.അപവർത്തനം എന്തെന്നു വിശദീകരിക്കാനും പ്രകൃതിയിലുള്ള ഉദാഹരണങ്ങൾ കണ്ടെത്താനും കഴിയും.
2.പ്രകാശികസാന്ദ്രത അപവർത്തനത്തെ എങ്ങനെ സ്വാധിനിക്കുന്നു എന്ന് വിശദീകരിക്കാൻ കഴിയും.
3.പൂർണാന്തരപ്രതിപതനം വിശദീകരിക്കാനും നിത്യജീവിതത്തിൽ നിന്നും ഉദാഹരണങ്ങൾ കണ്ടെത്താനും കഴിയും.
Materials required:
വീഡിയോ
Pre-requisite:
പ്രകാശം ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക് സഞ്ചരിക്കുന്നു എന്ന അറിവ്.
Values and attitudes:
ശാസ്ത്രിയ മനോഭാവം വളർത്തുന്നു.
INTRODUCTION
നമ്മുക്ക് ഒരു വീഡിയോ കാണാം.
https://youtu.be/ogwUh-NieXE
ഇവിടെ കണ്ട ആരോകളുടെ വലുപ്പവ്യത്യാസത്തിനു കാരണം എന്തായിരിക്കും ?
ഇതേകുറിച്ചാണ് നമ്മൾ ഇന്ന് നോക്കുന്നത്.
പ്രവർത്തനം -1
ഒരു വീഡിയോ കാണാം.
https://youtu.be/z0zF9MtF_Z4
നിരീക്ഷങ്ങൾ രേഖപ്പെടുത്തുക.
ക്രോഡീകരണം
പ്രകാശം ഒരു സുതാര്യമാധ്യമത്തിൽ നിന്നും പ്രകാശികസാന്ദ്രത വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക് ചരിഞ്ഞു പതിക്കുമ്പോൾ അതിന്റെ പാതക്ക് വ്യതിയാനം സംഭവിക്കുന്നു ഇതാണ് അപവർത്തനം.
HOTS QUESTION
ഒരു ചില്ലുപാത്രത്തിലെ വെളളത്തിൽ പെൻസിൽ ഇട്ടിരിക്കുന്നു. അത് മുറിഞ്ഞതായി കാണപ്പെടുന്നു കാരണം എന്ത് ?
പ്രവർത്തനം -2
വിവിധ മാധ്യമങ്ങളിലെ പ്രകാശവേഗതയാണ് മുകളിലെ ചിത്രത്തിൽ. ഓരോന്നും താരതമ്യം ചെയ്തു പ്രകാശവേഗതകുള്ള വ്യത്യാസത്തിനു കാരണം കണ്ടുപിടിച്ചു കുറിപ്പ് തയാറാക്കുക.
ക്രോഡീകരണം
പ്രകാശം ഒരു മാധ്യമത്തിലൂടെ കടന്നുപോകുമ്പോൾ ആ മാധ്യമo അതിൻറെ വേഗത്തെ എത്രത്തോളം സ്വാധിനിക്കുന്നു എന്നതിനെ കാണിക്കുന്ന അളവാണ് പ്രകാശികസാന്ദ്രത.
HOTS QUESTION
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ പ്രകാശവേഗം കുറവോ കൂടുതലോ ?കാരണം ?
പ്രവർത്തനം -3
നമ്മുക്ക് ഒരു വീഡിയോ കാണാം.
https://youtu.be/k1mrNrjDJwc
നിരീക്ഷണം രേഖപ്പെടുത്തു.
ക്രോഡീകരണം
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽനിന്നും കുറഞ്ഞ മാധ്യമത്തിലേക് ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ പതനകോണിൽ പ്രകാശരശ്മി പ്രവേശിക്കുമ്പോൾ ആ രശ്മി അപവർത്തനത്തിന് വിധേയമാകാതെ അതേ മാധ്യമത്തിലേക്കു പ്രതിപാദിക്കുന്നതാണ് പൂർണാന്തരപ്രതിപതനം.
HOTS QUESTION
പൂർണാന്തരപ്രതിപതനംഉപയോഗപ്പെടുത്തുന്ന സാഹചര്യങ്ങൾ ഏവ ?
തുടർപ്രവർത്തനം
നമ്മുടെ ചുറ്റും അപവർത്തനം സംഭവിക്കുന്നുണ്ട് അത്തരത്തിലുള്ള സന്ദർഭങ്ങൾ കണ്ടെത്തുക ?
Comments
Post a Comment